2 വയസുള്ള കുഞ്ഞിനെ ട്രെയിനില്‍ ഉപേക്ഷിച്ച സംഭവം…മാതാപിതാക്കളെ അന്വേഷിച്ച് പോലീസ്..

കൊച്ചി: ട്രെയിനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ രണ്ടു വയസുകാരന്‍റെ മാതാപിതാക്കളെ കണ്ടെത്താന്‍ സംസ്ഥാന വ്യാപകമായി അന്വേഷണം തുടങ്ങി പൊലീസ്. ഈ മാസം പതിനേഴിന് പൂനെ എറണാകുളം എക്സ്പ്രസിലാണ് കുഞ്ഞിനെ ഉപേക്ഷിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തൃശൂരിനും ആലുവയ്ക്കും ഇടയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് മാതാപിതാക്കള്‍ കടന്നു കളഞ്ഞിട്ടുണ്ടാകാമെന്നാണ് അനുമാനം. കുഞ്ഞിനെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കുഞ്ഞ് മലയാളിയാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം റെയില്‍വെ പൊലീസ് കേസെടുത്തു.

Related Articles

Back to top button