പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോയ സംഭവം….കിഡ്നാപ്പിങ് പൊളിച്ചത്….
മലപ്പുറം പാണ്ടിക്കാട് നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായി ഷമീറിനെ തട്ടികൊണ്ട് പോയ സംഭവം . കൊല്ലം അഞ്ചലിൽ വച്ച് കണ്ടെത്തിയത് 36 മണിക്കൂര്‍ നീണ്ട ഓപ്പറേഷനിലൂടെയാണെന്ന് മലപ്പുറം എസ്‍പി ആര്‍ വിശ്വനാഥ്. ഷമീറുമായി തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച പ്രതികളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു പൊലീസ്.
ഷമീറിന്‍റെ സ്ഥാപനത്തിലെ മുൻ ജീവനക്കാരൻ ഉൾപ്പെടെ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് ഷമീറിനെ കൊല്ലത്ത് വെച്ച് കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ഏഴേ മുക്കാലിനാണ് കിഡ്നാപ്പിങ് നടന്നത്. പിന്നിൽ ആരാണ്, എന്താണ് കാരണം വ്യക്തമായ സൂചനകൾ ആദ്യഘട്ടത്തിൽ ലഭിച്ചിരുന്നില്ല. സിസിടിവി ദൃശ്യങ്ങള്‍ മാത്രമാണ് ആകെ കിട്ടിയത്. ഇതോടെ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ മലപ്പുറം എസ്പി നിയോഗിച്ചു



