അതിദരിദ്രർക്കുള്ള ഭക്ഷ്യ കൂപ്പൺ തട്ടിയ സംഭവം….കോൺഗ്രസ് കൗൺസിലർക്കെതിരെ കേസ്…

ആലപ്പുഴ: അതിദരിദ്രര്‍ക്കുള്ള ഭക്ഷ്യ കൂപ്പണ്‍ തട്ടിയ സംഭവത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ കേസ്. ചേര്‍ത്തല നഗരസഭാ കൗണ്‍സിലര്‍ എം എം സാജുവിനെതിരെ ചേര്‍ത്തല പൊലീസാണ് കേസെടുത്തത്. അതിദരിദ്രരായ രണ്ടുപേരുടെ കൂപ്പണ്‍ സാജു തട്ടിയെന്നാണ് എഫ്‌ഐആര്‍. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പൊലീസ് നടപടി.

സി വി ആനന്ദകുമാര്‍ എന്ന ഗുണഭോക്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഗുണഭോക്താവിന്റെ പരാതി നഗരസഭാ സെക്രട്ടറി പൊലീസിന് കൈമാറിയിരുന്നു. കേരളം അതിദരിദ്രമുക്ത സംസ്ഥാനമെന്ന അംഗീകാരത്തില്‍ എത്തിനില്‍ക്കുമ്പോഴായിരുന്നു കോണ്‍ഗ്രസ് കൗണ്‍സിലര്‍ അതിദരിദ്രരുടെ ഭക്ഷ്യക്കൂപ്പണ്‍ തട്ടിയെന്ന പരാതി ഉയര്‍ന്നത്.

Related Articles

Back to top button