ഷാഫിക്ക് പരിക്കേറ്റ സംഭവം…വികൃതമായത് സർക്കാരിന്റെയും പൊലീസിന്റെയും മുഖം…ടി സിദ്ദിഖ്…
പൊലീസ് ലാത്തിച്ചാർജിനിടെ ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റ സംഭവത്തിൽ വികൃതമായത് പോരാളിയുടേതല്ല, സർക്കാരിന്റെയും പൊലീസിന്റെയും മുഖമെന്ന് ടി സിദ്ദിഖ് എംഎല്‍എ. മുഖത്ത് ഗുരുതരമായി പരിക്കേറ്റ പ്രവർത്തകൻ്റെ ചിത്രം പങ്കുവെച്ചാണ് വിമർശനം. ഇതിവിടെ തീരില്ല, ഇത് ഞങ്ങളുടെ മനസ്സിൽ പതിഞ്ഞിരിക്കുന്നു. വികൃതമായത് സർക്കാരിന്റെയും പൊലീസിന്റെയും മുഖം; പോരാളിയുടേതല്ല- ടി സിദ്ദീഖ് ഫേസ്ബുക്കിൽ കുറിച്ചു.