കാട്ടാനാക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം…വനം വകുപ്പിനെതിരെ പ്രതിഷേധം ശക്തം

തൃശ്ശൂർ പീച്ചിയിൽ കാട്ടാനാക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തം. വനം വകുപ്പിന്റെ വീഴ്ചയാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് പ്രദേശവാസികൾ. മയിലാട്ടുംപാറ സ്വദേശി ഷിജോ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ആടുമേക്കാൻ കാട്ടിലേക്ക് പോയ ഷിജോയെ കാണാതായതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

വനംവകുപ്പിന്റെ നേതൃത്വത്തിൽ മൃതദേഹം കാട്ടിൽ നിന്ന് പുറത്തെടുക്കുന്നതിനിടെ ഒരു വിഭാഗം എതിർത്തോടെ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഇതിനിടയിൽ വനം വകുപ്പ് അധികൃതർ ഷിജോക്ക് ഹൃദയമിടിപ്പ് ഉണ്ട് എന്ന് പറഞ്ഞുകൊണ്ട് സ്ഥലത്തുനിന്നും നീങ്ങുകയായിരുന്നു. തുടർന്ന് വനവകുപ്പും പോലീസും സ്ഥലത്തെത്തി മൃതദേഹം കാട്ടിൽ നിന്നും പുറത്തേക്ക് എത്തിച്ചു.തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. എന്നാൽ കുടുംബത്തിന് നഷ്ടപരിഹാരം അടക്കം പ്രഖ്യാപിക്കാതെ മൃതദേഹം സംസ്കരിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ. 

Related Articles

Back to top button