യൂണിവേഴ്‌സിറ്റി കോളേജിൽ ഭിന്നശേഷിക്കാരനെ മർദിച്ച സംഭവം…മുൻകൂർ ജാമ്യാപേക്ഷ തള്ളി…

തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജില്‍ ഭിന്നശേഷിക്കാരനെ മര്‍ദിച്ച സംഭവത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. യൂണിവേഴ്‌സിറ്റി കോളേജ് യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ നാല് പേരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. തിരുവനന്തപുരം അഡീഷണല്‍ സി ജെ എം കോടതിയുടേതാണ് നടപടി.
ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരായ അമല്‍, മിഥുന്‍, അലന്‍, വിധു എന്നിവരായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ നാല് പേരുടേയും അറസ്റ്റ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി തടഞ്ഞിരുന്നു.

Related Articles

Back to top button