കായംകുളത്ത് മോഷണക്കുറ്റം ആരോപിച്ച് മധ്യവയസ്‌കനെ മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവം…രണ്ട് സ്ത്രീകളടക്കം മൂന്ന് പേർ റിമാൻഡിൽ…
കായംകുളം: സ്വർണ ബ്രേസ് ലെറ്റ് മോഷ്ടിച്ചുവെന്നാരോപിച്ച് ചോദ്യം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തതിനെത്തുടർന്ന് മധ്യവയസ്‌കൻ മരിച്ച സംഭവത്തിൽ മൂന്നും നാലും അഞ്ചും പ്രതികളെ കായംകുളം ജ്യുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
ചേരാവള്ളി സ്വദേശിയായ 49 വയസ്സുള്ള സജി എന്ന ഷിബുവാണ് കൊല്ലപ്പെട്ടത്. ഒക്ടോബർ 8ന് വൈകുന്നേരം 06:30-ഓടു കൂടിയാണ് സംഭവം. ബീഡി വാങ്ങാൻ പോയി തിരികെ വരുന്ന വഴി വീടിന് സമീപത്തെ തോട്ടിൽ വീണ ഷിബുവിനെ, ഭാര്യയുടെ നിലവിളി കേട്ട് എത്തിയ അയൽവാസികളായ ഏഴോളം പേർ കനാലിൽ നിന്നും കരകയറ്റിയ ശേഷം മോഷണത്തിന്റെ പേരിൽ മർദ്ദിക്കുകയായിരുന്നു.