ഭാര്യയെ വെട്ടി ഗുരുതരമായി പരിക്കേല്‍പിച്ച ഭര്‍ത്താവ് അറസ്റ്റിൽ..

ഭാര്യയെ വെട്ടി ഗുരുതരമായി പരിക്കേല്‍പിച്ച ഭര്‍ത്താവ് അറസ്റ്റിൽ. ഇടുക്കി പ്രകാശിന് സമീപം മാടപ്രയിൽ സുമജൻ എന്ന് വിളിക്കുന്ന പുന്നത്താനിയിൽ കുര്യൻ ആണ് തങ്കമണി പൊലീസിന്‍റെ പിടിയിലായത്. സുമജൻ എന്ന് വിളിക്കുന്ന കുര്യനാണ് ഭാര്യ ആലീസിനെ വെട്ടിപ്പരുക്കേൽപ്പിച്ചത്. തലക്കും കഴുത്തിനും ഗുരുതരമായി പരുക്കേറ്റ ആലീസ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.




