രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയുടെ ഭര്‍ത്താവിനെ യുവമോര്‍ച്ച നേതൃസ്ഥാനത്തുനിന്ന് മാറ്റി….

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്‍കിയ അതിജീവിതയുടെ ഭര്‍ത്താവിനെ യുവമോര്‍ച്ച നേതൃസ്ഥാനത്തുനിന്ന് മാറ്റി. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഘടകം നല്‍കിയ പരാതിയിലാണ് നടപടി എന്നാണ് വിശദീകരണം.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളിലുണ്ടായ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ മാത്രമെടുത്ത തീരുമാനമാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയവുമായി ഈ നടപടിക്ക് ബന്ധമില്ലെന്നുമാണ് ബിജെപിയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. ബിജെപിയുടെ പാലക്കാട് വെസ്റ്റ് ജില്ലാ അധ്യക്ഷനാണ് നടപടിയുമായി ബന്ധപ്പെട്ട വിവരം വ്യക്തമാക്കിയത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ സജീവമായി പ്രവര്‍ത്തിച്ചില്ല എന്നുള്‍പ്പെടെയുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് വിവരം.

Related Articles

Back to top button