ഭാര്യയ്ക്ക് രണ്ടാം വിവാഹം നടത്തിക്കൊടുത്ത് ഭര്‍ത്താവ്…
കുടുംബ ജീവിതം ഏറെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതാണ്. അതുകൊണ്ട് തന്നെ ചില ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ നമ്മള്‍ അമ്പരപ്പെടുന്നു. അത്തരമൊരു അത്യപൂര്‍വ്വമായ ഒരു വിവാഹ ബന്ധത്തെ കുറിച്ചതാണ് പറഞ്ഞ് വരുന്നത്. ബിഹാറി സ്വദേശിനിയും മൂന്ന് കുട്ടികളുടെ അമ്മയുമായ സഹര്‍ഷ, പുനർവിവാഹതയായി. സഹർഷയുടെ രണ്ടാം വിവാഹം നടത്തിക്കൊടുത്തതാകട്ടെ മൂന്ന് കുട്ടികളുടെ അച്ഛനായ ആദ്യ ഭര്‍ത്താവും.
സഹര്‍ഷയുടെയും ആദ്യഭര്‍ത്താവിന്‍റെതും പ്രണയവിവാഹമായിരുന്നു. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് വർഷം 12 കഴിഞ്ഞു. ഇതിനിടെ മൂന്ന് കുട്ടികളും ജനിച്ചു. എന്നാല്‍, അടുത്ത കാലത്ത് സഹര്‍ഷ രണ്ട് കുട്ടികളുടെ അച്ഛനായ മറ്റൊരാളുമായി പ്രണയത്തിലായി. ഏവരെയും ഞെട്ടിച്ച് കൊണ്ട് ഇരുവരുടെയും വിവാഹം നടത്തികൊടുക്കാന്‍ സഹർഷയുടെ ആദ്യ ഭര്‍ത്താവ് തയ്യാറായെന്ന് മാത്രമല്ല, സഹര്‍ഷയുമായുള്ള വിവാഹം ബന്ധം വേര്‍പെടുത്താന്‍ തയ്യാറായ അദ്ദേഹം മുന്നില്‍ നിന്ന് ഇരുവരുടെയും വിവാഹം നടത്തിക്കൊടുക്കുകയും ചെയ്തു. ഭാവിയില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ അത് വധൂവരന്മാര്‍ കൈകാര്യം ചെയ്യണമെന്നും താന്‍ ഇടപെടില്ലെന്നും ആദ്യ ഭര്‍ത്താവ് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.




