ഡോക്ടർ സിസ തോമസിന്റെ ആനൂകൂല്യം തടഞ്ഞ നടപടി… അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി…
ഡോക്ടർ സിസ തോമസിന്റെ ആനൂകൂല്യം തടഞ്ഞത് അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി വിമർശനം. പെൻഷൻ ആനുകൂല്യം തടഞ്ഞ നടപടിയിലാണ് സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. അച്ചടക്ക നടപടി നിലനിൽക്കുന്നുന്നതിനാലാണ് ആനുകൂല്യം തടഞ്ഞതെന്നാണ് സർക്കാർ വാദം. അച്ചടക്ക നടപടിയിലെ അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കേണ്ടതല്ലേയെന്നും രണ്ട് വർഷമായി എന്ത് അന്വേഷണമാണ് നടത്തുന്നതെന്നും സർക്കാരിനോട് കോടതി ചോദിച്ചു.
അധ്യാപന ജോലിയിൽനിന്ന് വിരമിച്ച് രണ്ട് വർഷം പിന്നിട്ടിട്ടും അച്ചടക്ക നടപടിയുടെ പേരിൽ ഡിജിറ്റൽ സർവകലാശാല താൽക്കാലിക വിസി കൂടിയായ ഡോ.സിസ തോമസിൻ്റെ പെൻഷൻ ആനുകൂല്യം തടഞ്ഞു വച്ചതിലാണ് സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. തീർത്തും അപരിചിതമായ കാര്യമാണിത്. സർക്കാർ ജീവനക്കാർക്കെതിരായ അച്ചടക്ക നടപടി സംബന്ധിച്ച അന്വേഷണമുണ്ടെങ്കിൽ അവ വിരമിക്കലിനു മുൻപുതന്നെ പൂർത്തിയാക്കേണ്ടതാണ്. ഇത് സംബന്ധിച്ച് ഹൈക്കോടതി തന്നെ ഉത്തരവുകളിറക്കിയിട്ടുണ്ടെന്നും ജസ്‌റ്റിസ് മുഹമ്മദ് മുഷ്ത്താഖ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് ചൂണ്ടിക്കാട്ടി.