സൂരജ് ലാമയുടെ തിരോധാനത്തിൽ വീണ്ടും ഇടപെട്ട് ഹൈക്കോടതി….

കൊച്ചി: സൂരജ് ലാമയുടെ തിരോധാനത്തിൽ വീണ്ടും ഇടപെട്ട് ഹൈക്കോടതി. വിഷയത്തിൽ പൊലീസും എയർപോർട്ട് അധികൃതരും വിശദീകരണം നൽകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. വിദേശത്ത് ജയിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാരെ നാട്ടിൽ എത്തിക്കാൻ പരിശ്രമിക്കും. എന്നാൽ, അവര്‍ നാട്ടിലെത്തിക്കഴിഞ്ഞാൽ എവിടേക്ക് പോകുന്നുവെന്ന് ആരും അന്വേഷിക്കാറില്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ഒരാൾ അലഞ്ഞുതിരിഞ്ഞു തെരുവിൽ നടന്നാൽ കരുതൽ തടങ്കലിൽ എടുക്കണം. മെന്‍റൽ ഹെൽത്ത് ആക്ട് ഇതിനുള്ളതാണെന്നും ഹൈക്കോടതി ഓർമിപ്പിച്ചു.



