ആശമാരെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് സർക്കാർ…
തിരുവനന്തപുരം: ആശമാരെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് സർക്കാർ. മൂന്ന് മണിക്ക് ആരോഗ്യമന്ത്രി വീണാ ജോർജുമായുള്ള ചർച്ചയ്ക്കാണ് ഇവരെ വിളിച്ചിരിക്കുന്നത്. നേരത്തെ എൻഎച്ച്എം ഡയറക്ടർ വിളിച്ച ചർച്ച സമവായത്തിലെത്തിയിരുന്നില്ല. പിന്നാലെ സമരം തുടരുമെന്ന് ആശമാർ വ്യക്തമാക്കുകയും ചെയ്തിരുന്നു. അക്കമിട്ട് ആവശ്യങ്ങൾ ഉന്നയിച്ചിട്ടും ചർച്ചയ്ക്ക് തയ്യാറായില്ലെന്നും സമരത്തിൽ നിന്ന് പിന്മാറണമെന്ന് മാത്രമാണ് പറയുന്നതെന്നുമായിരുന്നു സമരസമിതി നേതാവ് എസ് മിനി പറഞ്ഞത് ഒപ്പം മന്ത്രിയുമായി ചർച്ചയ്ക്ക് അവസരം ഉണ്ടാക്കാമെന്നും എൻഎച്ച്എം പ്രതിനിധികള്‍ വാഗ്ദാനം ചെയ്തിരുന്നു. ഉടൻ വേണമെന്നായിരുന്നു ആശമാർ അറിയിച്ചത്. പിന്നാലെയാണ് മന്ത്രിമാരുമായി ചർച്ചയ്ക്ക് വഴിവെച്ചത്.