വയോധികനെ ഇടിച്ച ആട്ടോ നിർത്താതെ പോയി…

കാട്ടാക്കട : മലയിൻകീഴ് പാപ്പനംകോട് റോഡിൽ ആൽത്തറ ജംഗ്ഷനിൽ റോഡ് മുറിച്ച് കടക്കവേ വയോധികനെ ഇടിച്ച ശേഷം ഓട്ടോറിക്ഷ നിർത്താതെ പോയി. ആൽത്തറ ജംഗ്ഷൻ അനിഴത്തിൽ 81 വയസ്സുള്ള റിട്ടയേർഡ് കേന്ദ്ര പോലീസ് സേനയുടെ ജീവനക്കാരനായ ഗോപിയാണ് അപകടത്തിൽപ്പെട്ടത്. ക്ഷേത്ര നടയിൽ നിന്നും റോഡിലെ സീബ്രാ ലൈനിലൂടെ മുറിച്ചു കടക്കാൻ ശ്രമിക്കവേ അമിതവേഗതയിൽ ഗതി മാറി വന്ന ഓട്ടോറിക്ഷ ഗോപിയുടെ ശരീരത്തിൽ ഇടിച്ചത്.പരിക്കേറ്റ ഗോപിയെ സമീപത്തെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും മുഖത്തേറ്റ മുറിവ് ആഴത്തിലുള്ള അതിനാൽ മറ്റു ഹോസ്പിറ്റലിലേക്ക് വിടുകയായിരുന്നു .കാട്ടാക്കട നെയ്യാർ മെഡിസിറ്റിയിലെ ചികിത്സയിലായ ഗോപി ഇപ്പോൾ വീട്ടിൽ റസ്റ്റിലാണ്



