എല്ലാം അമ്മയുടെ ഒത്താശയോടെ… പീഡനവിവരം വെളിപ്പെടുത്തിയത് പെൺകുട്ടി അച്ഛനോട്…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. അമ്മയായ മുൻ ബിജെപി നേതാവും ഇവരുടെ കാമുകനും അറസ്റ്റിൽ. ഹരിദ്വാറിലെ മുൻ ബിജെപി നേതാവായ യുവതിയെയും കാമുകനായ സുമിത് പത്വാളിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ പീഡിപ്പിച്ച മറ്റുചിലർക്കെതിരേയും കുട്ടി മൊഴി നൽകിയിട്ടുണ്ടെന്നും ഇവർക്കായി അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു. 13 വയസ്സുകാരിയെയാണ് അമ്മയുടെ കാമുകനും സുഹൃത്തുക്കളും ലൈംഗികമായി ചൂഷണംചെയ്തത്. പീഡനത്തിന് ഒത്താശചെയ്തതിനാണ് അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തത്.

മുൻ ബിജെപി നേതാവായ യുവതിയും ഭർത്താവും വേർപിരിഞ്ഞാണ് താമസം. 13 വയസ്സുള്ള മകൾ നിലവിൽ അച്ഛനൊപ്പമാണ് താമസിച്ചുവരുന്നത്. ഇതിനിടെയാണ് പെൺകുട്ടി അച്ഛനോട് പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു.

അമ്മയുടെ ഒത്താശയോടെ അമ്മയുടെ കാമുകനായ സുമിത്തും മറ്റുചിലരും ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു 13 വയസ്സുകാരി പോലീസിനോട് പറഞ്ഞത്. പോലീസ് നടത്തിയ വൈദ്യപരിശോധനയിൽ പീഡനം നടന്നതായി സ്ഥിരീകരിച്ചു. തുടർന്ന് അമ്മയെയും കാമുകനെയും കസ്റ്റഡിയിലെടുക്കുകയും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

പ്രതിയായ യുവതിക്ക് നിലവിൽ പാർട്ടിയുമായി ബന്ധമില്ലെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിശദീകരണം. കഴിഞ്ഞ ഓഗസ്റ്റിൽ യുവതിയെ പാർട്ടി പദവികളിൽനിന്ന് നീക്കംചെയ്തതാണെന്നും നിലവിൽ പാർട്ടിയിൽ സ്ഥാനങ്ങളൊന്നും വഹിക്കുന്നില്ലെന്നും ബിജെപി ഹരിദ്വാർ ജില്ലാ പ്രസിഡന്റ് അശുതോഷ് ശർമ അറിയിച്ചു.

Related Articles

Back to top button