ഇൻസ്റ്റാഗ്രാം വഴി പ്രണയം നടിച്ച് പെൺകുട്ടിയിൽ നിന്നും സ്വർണ്ണം വാങ്ങി…യുവാവ് അറസ്റ്റിൽ…
സാമൂഹിക മാധ്യമം വഴി പ്രണയം നടിച്ച് സ്വർണക്കവർച്ച. സംഭവത്തിൽ മലപ്പുറം കോട്ടക്കലിൽ യുവാവ് പിടിയിലായി. ചാപ്പനങ്ങാടി സ്വദേശി നബീറിനെയാണ് കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയിൽ നിന്ന് ഇയാൾ 24 പവൻ സ്വർണ്ണാഭരണങ്ങളാണ് കവർന്നത്.
പെൺകുട്ടിയുടെ ജേഷ്ഠന്‍റെ ഭാര്യയുടെ ആഭരണങ്ങൾ കാണാതായെന്ന പരാതിയിലാണ് അന്വേഷവും അറസ്റ്റും നടന്നത്.
വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ കാണാതായ സംഭവത്തിൽ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് പതിനഞ്ചുകാരിയുടെ പങ്ക് പുറത്തു വന്നത്. ചോദിച്ചപ്പോൾ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തുമായി പ്രണയത്തിലാണെന്നും സ്വർണാഭരണം നബീർ ആവശ്യപ്പെട്ടത് പ്രകാരം എടുത്തു കൊടുത്തതാണെന്നും പെൺകുട്ടി സമ്മതിച്ചു. പിന്നാലെയാണ് നബീറിനെ പൊലീസ് അറസ്റ്റ ചെയ്തത്.