ആലപ്പുഴയിൽ മേൽപ്പാലത്തിലെ ഗർഡറുകൾ ഇടിഞ്ഞ് വീണു…ഒഴിവായത് വൻ അപകടം

ആലപ്പുഴയിൽ ദേശീയപാത നവീകരണത്തിൻ്റെ ഭാഗമായി നിർമ്മാണത്തിലിരുന്ന ബൈപാസ്‌ മേൽപ്പാലത്തിൻ്റെ ഗർഡറുകൾ തകർന്നുവീണു. അപകടം നടക്കുന്ന സമയത്ത് ഒരാൾ ഓടിപോകുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. നിർമ്മാണത്തൊഴിലാളികൾ താമസിച്ചിരുന്ന ഒരു ഷെഡിന്റെ മുകളിലായി ഗർഡർ വീണിട്ടുണ്ട്.വലിയ ശബ്ദത്തോടുകൂടി ഗർഡറുകൾ നിലത്ത് പതിക്കുകയായിരുന്നു. പില്ലർ 13,14,15,16 എന്നിവയാണ് നിലംപതിച്ചത്. തൊഴിലാളികൾ ഇല്ലാത്തതിനാൽ വൻ അപകടമാണ് ഒഴിവായത്.

Related Articles

Back to top button