കായംകുളത്ത് ബൈക്ക് മോഷണ കേസിൽ ഒന്നാംപ്രതി പിടിയിൽ…പിടിയിലായത്…

കായംകുളത്ത് ബൈക്ക് മോഷണ കേസിൽ ഒന്നാംപ്രതി പിടിയിൽ .കായംകുളം ജുമാ മസ്ജിദിന് മുമ്പിലുള്ള ഷെഡിൽ സൂക്ഷിച്ചിരുന്ന കിരീക്കാട് സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച കേസിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ജൂലൈ 20നായിരുന്നു മോഷണം . കേസിലെ ഒന്നാംപ്രതിയായ ഓച്ചിറ ചങ്ങൻകുളങ്ങര മുറിയിൽ വീട്ടിൽ ഷാജുവിനെ കായംകുളം പോലീസാണ് പിടികൂടിയത്.

ഈ കേസിലെ രണ്ടാം പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ ഓതറ ഷെഫീക്കിന് കായംകുളം പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.കാപ്പ നിയമപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി ,ശൂരനാട്, ഓച്ചിറ ,കൊല്ലം ,തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. മോഷണത്തിന് ശേഷം ഒളിവിലായിരുന്നു പ്രതിയെ കായംകുളം ഡിവൈഎസ്പി ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ കായംകുളം സി ഐ അരുൺ ഷാ, എസ് ഐ മാരായ രതീഷ് ബാബു ശിവപ്രസാദ് എന്നിവർ അടങ്ങിയ സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Back to top button