ലോൺ നൽകാമെന്ന് വിശ്വസിപ്പിച്ചു ആദ്യത്തെ 2 ഇഎംഐ തുക മുൻകൂർ വാങ്ങി തട്ടിപ്പ്… പ്രതി പിടിയിൽ..

ഓണ്‍ലൈനായി ലോണ്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത യുവാവ് പിടിയില്‍. കോഴിക്കോട് കൊടുവള്ളി തരിപ്പൊയില്‍ വീട് മുഹമ്മദ് ജസീം (24) നെയാണ് വയനാട് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ മറ്റൊരു സൈബര്‍ കേസില്‍പെട്ട് റിമാന്‍ഡില്‍ കഴിഞ്ഞു വരികയായിരുന്നു. പ്രൊഡക്ഷന്‍ വാറണ്ട് പ്രകാരം വയനാട് സൈബര്‍ പൊലീസ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങി. കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ ഇയാളെ ഡിസംബര്‍ നാല് വരെ റിമാന്‍ഡ് ചെയ്തു. അതിരപ്പള്ളി, കാസര്‍ഗോഡ്, തിരുവനന്തപുരം സൈബര്‍, കക്കൂര്‍, കമ്പളക്കാട് തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലും സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണ് ജസീം എന്ന് പൊലീസ് വ്യക്തമാക്കി.

Related Articles

Back to top button