വിനോദയാത്ര അവസാനയാത്രയായി….ട്രാവലർ മറിഞ്ഞ് യുവതിയ്ക്ക് ദാരുണാന്ത്യം…

കോട്ടയം : കോട്ടയം ഈരാറ്റുപേട്ട തീക്കോയിൽ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പ്പെട്ട് യുവതിയ്ക്ക് ദാരുണാന്ത്യം. കുമരകം സ്വദേശിനി ധന്യയാണ് മരിച്ചത്. തീക്കോയി വേലത്തുശ്ശേരിയ്ക്ക് സമീപമാണ് ട്രാവലര്‍ മറിഞ്ഞത്.

12 പേരടങ്ങുന്ന സംഘം തിരിച്ചുപോകുമ്പോഴാണ് ട്രാവലര്‍ അപകടത്തില്‍പ്പെട്ടത്.അപകടത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles

Back to top button