പമ്പയിലെ ഒഴിഞ്ഞകസേരകൾ രാഷ്ട്രീയനാടകം തിരിച്ചറിഞ്ഞ് ഭക്തർ വിട്ടുനിന്നതിൻ്റെ തെളിവ്…രാജീവ് ചന്ദ്രശേഖർ…
തിരുവനന്തപുരം: ശബരി റെയില്‍ അടക്കം ശബരിമലയിലേക്ക് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വികസന പദ്ധതികളെല്ലാം മുടക്കിയത് ഇടത്- വലത് സര്‍ക്കാരുകളാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. ശബരിമലയിലെ ആചാര വിശ്വാസങ്ങള്‍ തകര്‍ക്കാന്‍ നോക്കിയ കമ്യൂണിസ്റ്റ് നേതാവിന്റെ കാപട്യം നിറഞ്ഞ പ്രസംഗം വിശ്വാസിസമൂഹം തള്ളിക്കളഞ്ഞു. ശബരിമലയ്ക്കുള്ള കേന്ദ്രഫണ്ടുകള്‍ പാഴാക്കിയ പിണറായി വിജയന്‍ സര്‍ക്കാരിന്റെ രാഷ്ട്രീയനാടകം തിരിച്ചറിഞ്ഞ അയ്യപ്പഭക്തര്‍ വിട്ടുനിന്നതിന്റെ തെളിവായിരുന്നു പമ്പയിലെ ഒഴിഞ്ഞ കസേരകളെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
യഥാര്‍ഥത്തില്‍ ശബരിമല വികസനമാണ് ഉദ്ദേശമെങ്കില്‍ ശബരി റെയിലിന് ഭൂമി ഏറ്റെടുത്തു കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഭൂമി നല്‍കിയാല്‍ പദ്ധതി നടപ്പാക്കാന്‍ തയ്യാറാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇതെല്ലാം മറച്ചുപിടിച്ച് വ്യാജ പ്രചാരണം നടത്തുന്നത് സര്‍ക്കാരിന്റെ ആത്മാര്‍ഥതയില്ലായ്മയുടെ തെളിവാണെന്നും അദ്ദേഹം ആരോപിച്ചു.