പണയം വെയ്ക്കാൻ എത്തിയ യുവാവിനെ ജീവനക്കാർക്ക് സംശയം…ഉടൻ പോലീസിൽ അറിയിച്ചു…പോലീസ് നടത്തിയ പരിശോധനയിൽ കണ്ടുപിടിച്ചത്…
തിരുവനന്തപുരം: മുക്കു പണ്ടം പണയം വെയ്ക്കാൻ ശ്രമിച്ച കേസിൽ നിരവധി കേസുകളിലെ പ്രതി പിടിയിൽ. നെടുമങ്ങാട് വാളിക്കോട് കൊപ്പം വള്ളുക്കോണം സുനിത മൻ സിലിൽ നിന്നും വാളിക്കോട് പുളിഞ്ചി ബൈത്തിന്നൂർ മൻസിൽ വാടകയ്ക്ക് താമസിക്കുന്ന നിയാസ് (37) ആണ് പിടിയിലായത്.
നെടുമങ്ങാട് വാളിക്കോട് സ്ഥിതി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിൽ നിയാസ് ഒരു സ്വർണ്ണ നിറത്തിലുള്ള വളയുമായി പണയം വയ്ക്കാൻ എത്തി. വള കൊടുത്ത ശേഷം ജീവനാരോട് ഇത് എത്ര രൂപ കിട്ടും എന്ന് ചോദിച്ചു. വള കയ്യിൽ വാങ്ങിയപ്പോൾ സംശയം തോന്നിയതിനാൽ പരിശോധിച്ചപ്പോൾ മൂക്കുപണ്ടം ആണെന്ന് മനസ്സിലായതിനെ തുടർന്ന് പോലിനെ വിവരം അറിയിക്കുകയായിരുന്നു.
നിയാസിനെതിരെ നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ 2018ൽ സർക്കാർ സംവിധാനങ്ങളെ ദുർവിനിയോഗം ചെയ്യാൻ വേണ്ടി വസ്തുവിന്റെ കരം അടച്ചതായി വ്യാജ രസീതും സീലും ഉണ്ടാക്കിയതിന് കേസുണ്ട്. 2012ൽ ചുള്ളിമാനൂർ വഞ്ചുവം സ്വദേശിയായ നസീർ എന്നയാളിൽ നിന്നും പണം പിടിച്ചു പറിച്ച മറ്റൊരു കേസും, കഴിഞ്ഞ വർഷം ആനാട് സ്വദേശിയായ സുധീർ എന്നയാളിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസും നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.