ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം..കളമശ്ശേരിയിൽ കാർ മൂന്ന് വാഹനങ്ങളിൽ ഇടിച്ച് വൻ അപകടം…ഒരാളുടെ നില ഗുരുതരം…

കൊച്ചി : ഇന്ന് വൈകിട്ട് ആറരയോടെയാണ് കളമശ്ശേരി സീപോർട്ട്‌ എയർപോർട്ട്‌ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ അപകടം നടന്നത് . നാല് കാറുകളാണ് കൂട്ടിയിടിച്ചത്. റോഡിന് നടുവിലെ മീഡിയന് മുകളിലൂടെ എതിർദിശയിൽ എത്തിയ കാർ മൂന്ന് വണ്ടികളിൽ ഇടിക്കുകയായിരുന്നു.

കാർ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതാണ് അപകടകാരണമെന്നാണ് സൂചന. അപകടത്തിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. മറ്റുള്ളവരുടെ പരിക്ക് ​ഗുരുതരമല്ല. അപകടത്തെ തുടർന്ന് സീപോർട്ട് എയർപോർട്ട് റോഡിൽ ​ഗതാ​ഗതം തടസ്സപ്പെട്ടു. ക്രെയിൻ എത്തി വാഹനങ്ങൾ മാറ്റിയ ശേഷമാണ് ​ഗതാ​ഗതം പൂർവ്വസ്ഥിതിയിലാക്കിയത്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Related Articles

Back to top button