തൃശൂരില്‍ വയോധികയെ കടിച്ചുകൊന്ന നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

വെള്ളറക്കാട് എരുമപ്പെട്ടിയിൽ വയോധികയെ കടിച്ചു കൊന്ന നായക്ക് പേവിഷബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. നായയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. മറ്റ് രണ്ട് വളർത്തുനായ്ക്കളെ ഈ നായ കടിച്ചിരുന്നു. കടിയേറ്റ നായ്ക്കൾക്ക് വാക്സിനേഷൻ നൽകി.
കിടപ്പുരോഗിയായ വയോധികയെയാണ് തെരുവുനായ കടിച്ചു കൊന്നത്. 84 വയസുള്ള കാർത്തികയാണ് മരിച്ചത്. കാർത്യായനിയുടെ 60 വയസുള്ള മാനസികവെല്ലുവിളി മകനും ഗുരുതരമായി പരിക്കേറ്റു. ഇന്നലെ വൈകീട്ട് ആറുമണിക്കായിരുന്നു സംഭവം.
നാട്ടുകാരും നായപിടുത്തക്കാരും സംയുക്തമായാണ് പുലർച്ചയോടെ വയോധികയെ കടിച്ച നായയെ പിടികൂടിയത്. കിടപ്പു രോഗിയായ കാർത്യായനി അമ്മയ്ക്കും മാനസികവെല്ലുവിളി നേരിടുന്ന മകനുമുള്ള ഭക്ഷണവുമായി കാർത്യായനിയമ്മയുടെ ഇളയ മകൻ മണി എത്തിയപ്പോഴാണ് ചോര തളംകെട്ടിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. കാർത്യായനിയുടെ മുഖമടക്കം ശരീരമാസകലം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു.



