കാല്‍ വഴുതി കിണറ്റിൽ വീണു ഡോക്ടര്‍ക്ക് ദാരുണാന്ത്യം…

കൊച്ചി: എറണാകുളം കോലഞ്ചേരിയില്‍ കിണറ്റില്‍ വീണ് ഡോക്ടര്‍ മരിച്ചു. എറണാകുളം റിനൈ മെഡിസിറ്റിയിലെ ഡോക്ടറായ കാട്ടുമറ്റത്തില്‍ ഡോ. കെ സി ജോയ് (75) ആണ് മരിച്ചത്. വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം.

തമ്മാനിമറ്റത്തുള്ള തറവാട് വീടിനോട് ചേര്‍ന്നുള്ള സ്ഥലത്തെ കിണര്‍ വൃത്തിയാക്കുന്നതിനായി എത്തിയതായിരുന്നു ജോയ്. അതിഥി തൊഴിലാളികളെ ഉപയോഗിച്ച് കിണര്‍ ശുചീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനിടെ അബദ്ധത്തില്‍ കാല്‍ വഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ആള്‍മറയില്ലാത്ത കിണറായിരുന്നു.

Related Articles

Back to top button