തീരുമാനം വിഡി സതീശൻ്റേത് മാത്രം അല്ല.. അൻവർ ആദ്യം യുഡിഎഫ് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിക്കണം….
അൻവർ ആദ്യം നിലപാട് പ്രഖ്യാപിക്കണമെന്ന തീരുമാനം വിഡി സതീശൻ മാത്രം എടുത്തതല്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പി വി അൻവർ യുഡിഎഫ് സ്ഥാനാർത്ഥിക്ക് ആദ്യം നിരുപാധിക പിന്തുണ പ്രഖ്യാപിക്കണം. അതിനുശേഷം അൻവറിനെ സഹകരിപ്പിക്കുന്നതിൽ യുഡിഎഫ് തീരുമാനം പറയും.
പാലക്കാട് തെരഞ്ഞെടുപ്പിലുണ്ടായ ഗ്യാപ്പ് നിലമ്പൂരിൽ ഉണ്ടാകരുതെന്ന് നേരത്തെ തീരുമാനിച്ചതാണ്. അതിനാൽ എല്ലാ തീരുമാനങ്ങളും പാർട്ടി എടുക്കുന്നത് കൂട്ടായി ആലോചിച്ചാണ്. തീരുമാനങ്ങൾ എല്ലാം കോൺഗ്രസ് ഒറ്റക്കെട്ടായാണ് എടുത്തത്. അൻവർ ആദ്യം പിന്തുണ പ്രഖ്യാപിക്കണം. സഹായിക്കുന്നവരെ ഞങ്ങൾ തിരിച്ചും സഹായിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു.