ചേർത്തലയിൽ വീട്ടമ്മയുടെ മരണം കൊലാപാതകമെന്ന് തെളിഞ്ഞത് ഒരു ഫോണ്‍ കോളിലൂടെ…

ചേർത്തല : ചേർത്തല കടക്കരപ്പള്ളിയിലെ സ്ത്രീയുടെ മരണത്തിൽ നിർണായകമായത് അജ്ഞാത ഫോൺ കോൾ.കടക്കരപ്പള്ളി പഞ്ചായത്ത് ഒൻപതാം വാർഡ് ഹരിതശ്രീയിൽ സുമിയുടെ (58) കൊലപാതകത്തിന്റെ ചുരുളയിഞ്ഞത്പൊലീസിന് ലഭിച്ച അജ്ഞാത ഫോൺ കോൾ വഴി.ഫോൺ കോളിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഭർത്താവ് ഹരിദാസ് പണിക്കർ (68) അറസ്റ്റിലായത്. സുമിയുടെ മരണം കൊലപാതകമാണെന്ന് പുറത്തറിയുന്നത് പൊലീസ് പ്രതിയെ പിടികൂടിയതോടെയാണ്. ആ ഫോൺവിളിയില്ലായിരുന്നെങ്കിൽ ഇതൊരു സാധാരണ മരണമായി മാറിയേനേ. ഭാര്യയുടെ മരണം എല്ലാവരെയും അറിയിച്ചും സംസ്കാരത്തിനായി ക്രമീകരണങ്ങളൊരുക്കിയും മുന്നിൽനിന്ന ഹരിദാസ് പണിക്കർ കൊലയാളിയാണെന്ന് ആരും സംശയിച്ചിരുന്നില്ല.

ബുധനാഴ്ച 1.15-നു ശേഷമാണ് സമീപത്തുള്ള വീട്ടിലെത്തി ഹരിദാസ് പണിക്കർ ഭാര്യ സുമി വീടിനുള്ളിൽ അനക്കമില്ലാതെ കിടക്കുന്നതായി നാട്ടുകാരെ അറിയിച്ചത്. ഭാര്യ മരിച്ചെന്ന് ബന്ധുക്കളെയും ഇയാൾതന്നെ അറിയിച്ചു. വീട്ടിലെത്തിയ ബന്ധുക്കൾക്കും മരണത്തിൽ സംശയമുണ്ടായില്ല. സംസ്കാരം ബുധനാഴ്ച വൈകീട്ടു നടത്താൻ തീരുമാനിച്ചു. ഇതിനിടയിലാണ് പട്ടണക്കാട് പൊലീസിൽ സുമിയുടെ മരണത്തിൽ സംശയമുണ്ടെന്നറിയിച്ചുകൊണ്ട് പേരു വെളിപ്പെടുത്താതെ ഫോൺവിളിയെത്തിയത്.

Related Articles

Back to top button