പൊലീസ് ക്വാർട്ടേഴ്സിലെ 13വയസുകാരിയുടെ മരണം….സിബിഐയുടെ റിപ്പോർട്ടിൽ ലൈംഗിക പീഡനത്തിന് ഇരയായതിന്…
തിരുവനന്തപുരം: പാളയം പൊലീസ് ക്വാർട്ടേഴ്സിലെ 13വയസുകാരിയുടെ മരണത്തിൽ ദുരൂഹത ഇല്ലെന്ന കണ്ടെത്തലുകളുമായി സിബിഐയും. കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്നായിരുന്നു പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെ സംശയം. എന്നാൽ ഇതിന് ഒരു തെളിവുമില്ലെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്.
കുട്ടിയുടെ മരണ കാരണം തലയിലെ രക്തസ്രാവമാണ്. സ്വകാര്യഭാഗങ്ങളിലുണ്ടായ മാറ്റങ്ങൾ സ്വഭാവികമാണെന്ന് മെഡിക്കൽ ബോർഡും അഭിപ്രായമറിയിച്ചുവെന്ന് സിബിഐ വ്യക്തമാക്കി. ക്രൈംബ്രാഞ്ചും ഇതേ നിലപാട് എടുത്തിരുന്നു. 2023 മാർച്ച് 29നാണ് പൊലീസ് ക്വാർട്ടേഴ്‌സിലെ മുറിയിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.




