മകൾ ഭർതൃവീട്ടിൽ നിരന്തരം പീഡനം അനുഭവിച്ചിരുന്നു…അവര്‍ക്ക് തക്കതായ ശിക്ഷ നൽകണം…ഫസീലയുടെ പിതാവ്…
മകൾ ഭർതൃവീട്ടിൽ നിരന്തരം പീഡനം അനുഭവിച്ചിരുന്നതായി ജീവനൊടുക്കിയ ഫസീലയുടെ പിതാവ് റഷീദ്. ഭർത്താവിനേക്കാൾ ഭർതൃമാതാവായ റംലയാണ് മകളെ കൂടുതൽ ഉപദ്രവിച്ചിരുന്നതെന്നും മകളുടെ നിർബന്ധത്തിന് വഴങ്ങിയാണ് അവയൊന്നും ചോദ്യം ചെയ്യാതിരുന്നതെന്നും റഷീദ് പറഞ്ഞു. ഒരു ആംബുലൻസ് പോലും വിളിക്കാതെ ഓട്ടോയിലാണ് നൗഫലും വീട്ടുകാരും തന്റെ മകളെ ആശുപത്രിയിൽ എത്തിച്ചതെന്നും മരണത്തിന് ഉത്തരവാദികളായവർക്ക് തക്കതായ ശിക്ഷ ലഭിക്കുന്നത് വരെ നിയമപരമായി മുന്നോട്ട് പോകുമെന്നും റഷീദ് പറയുന്നു.