‘കെ സുരേഷ് കുറുപ്പിൻ്റേത് ഭാവനാ സൃഷ്ടി…ഡി.കെ മുരളി എംഎൽഎ…
കെ സുരേഷ് കുറുപ്പിന്റെ ക്യാപിറ്റൽ പണിഷ്മെൻ്റ് പരാമർശം തള്ളി സമ്മേളന പ്രതിനിധികൾ. സുരേഷ് കുറുപ്പിന്റേത് ഭാവനാ സൃഷ്ടിയാണെന്ന് ഡി.കെ മുരളി എംഎൽഎ. ആലപ്പുഴയിൽ സമ്മേളനത്തിൽ പങ്കെടുത്ത ആളാണ് താനും. ഒരു വാസ്തവവും ഇല്ലാത്ത കാര്യമാണ് ഇപ്പോൾ സുരേഷ് കുറുപ്പ് പറഞ്ഞിരിക്കുന്നത് . സമ്മേളനത്തിൽ വി എസിനെ കുറിച്ച് ഒരു പരാമർശവും ഉണ്ടായിട്ടില്ല. സമ്മേളനത്തിൽ വിമർശനവും സ്വയം വിമർശനവും ഉണ്ടാകും എന്നാൽ ഇങ്ങനെ ഒരു പരാമർശം ആരും നടത്തിയിട്ടില്ലെന്ന് ഡി കെ മുരളി .
എം സ്വരാജ് പറഞ്ഞു എന്നായിരുന്നു അദ്ദേഹം ആദ്യം പറഞ്ഞിരുന്നത്. വ്യക്തി അധിക്ഷേപമുള്ള ഒരു ചർച്ചയും സമ്മേളനത്തിനിടെ വരാറില്ല. സുരേഷ് എന്ത് സാഹചര്യത്തിലാണ് ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.