തവനൂരിൽ സിപിഎം ജയിക്കും; നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, കെടി ജലീൽ

നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കെടി ജലീൽ എംഎൽഎ. ഇക്കാര്യം പാർട്ടി നേതൃത്വത്തെ അറിയിച്ചുവെന്ന് പറഞ്ഞ കെ ടി ജലീൽ അന്തിമ തീരുമാനം പാർട്ടിക്ക് എടുക്കാമെന്നും വ്യക്തമാക്കി. 4 തവണ മത്സരിച്ച് നിയമസഭ അംഗമായി. തവനൂരിൽ പുതിയ ആൾ വരട്ടെയെന്നും, താനില്ലെങ്കിലും തവനൂരിൽ സിപിഎം ജയിക്കുമെന്നും കെ ടി ജലീൽ പറഞ്ഞു.



