ഷിംജിതയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും…

ബസിൽ ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണത്തെത്തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. ഷിംജിത മുസ്തഫക്കായി കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും. പ്രതിയെ ബസിൽ എത്തിച്ച് തെളിവെടുപ്പ് നടത്തണമെന്നാണ് ആവശ്യം.
ഇക്കഴിഞ 29നാണ് പ്രതി ഷിംജിതാ മുസ്തഫ കോഴിക്കോട് സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. കഴിഞ്ഞ 27 ന് കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി ജാമ്യ ഹർജി നിരസിച്ചിരുന്നു. പ്രാഥമിക അന്വേഷണ ഘട്ടം പൂർത്തിയായിട്ടില്ലെന്നും പ്രതിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി പോലീസ് സമർപ്പിച്ച റിപ്പോർട്ടിന് തുടർന്നാണ് ജാമ്യ ഹർജി തള്ളിയത്. ഇതിനിടെ ഷിംജിതയുടെ റിമാൻഡ് കാലാവധി അവസാനിയ്ക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കസ്റ്റഡി അപേക്ഷയുമായി പൊലീസ് രംഗത്തെത്തി.



