ദമ്പതികളെ വീട്ടില്‍ തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി….

കൊല്ലം: കൊല്ലം അച്ചന്‍കോവില്‍ ചെമ്പനരുവിയില്‍ ദമ്പതികളെ വീട്ടില്‍ തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. ഭാര്യ ശ്രീതുവിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവ് ഷെഫീഖിനും പൊള്ളലേറ്റെന്നാണ് പ്രാഥമിക നിഗമനം. ഇരുവരും തമ്മില്‍ കുടുംബ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ചെമ്പനരുവിയിലെ വീട്ടില്‍ വൈകിട്ടായിരുന്നു സംഭവം. നാട്ടുകാര്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അച്ചന്‍കോവില്‍ പൊലീസ് വീട്ടില്‍ എത്തുമ്പോള്‍ മുറിയില്‍ ഗുരുതരമായി പൊള്ളലേറ്റ നിലയിലാണ് ശ്രീതുവിനെയും ഭര്‍ത്താവ് ഷെഫീഖിനെയും കണ്ടെത്തിയത്. ഉടന്‍ പൊലീസ് ജീപ്പില്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഫെഫീഖ് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പ്രാഥമിക നിഗമനം.

ഇതിനിടെ ഷെഫീഖിനും പൊള്ളലേറ്റെന്നാണ് കരുതുന്നത്. ഷെഫീഖും ശ്രീതുവും തമ്മില്‍ കുടുംബം പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ശ്രീതുവിന്‍റെ പരാതി പ്രകാരം പൊലീസ് ഫെഫീഖിനെ വിളിപ്പിച്ച് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. ഇനി പ്രശ്നമുണ്ടാകില്ലെന്ന ഉറപ്പിലാണ് ഇരുവരും സ്റ്റേഷനില്‍ നിന്നും മടങ്ങിയതെന്നും ബന്ധുക്കള്‍ പറയുന്നു.

Back to top button