കോൺഗ്രസിന് വല്യേട്ടൻ മനോഭാവമില്ല; ന്യായമായത് ഘടകകക്ഷികൾക്ക് കൊടുക്കും, കെ സി വേണുഗോപാൽ

നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കണമോ എന്ന വിഷയം ഇന്ന് ചർച്ചയ്ക്ക് വന്നിട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കോൺഗ്രസിന് വല്യേട്ടൻ മനോഭാവമില്ല. ന്യായമായത് ഘടകകക്ഷികൾക്ക് കൊടുക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ചർച്ചയോടെ ഒറ്റക്കെട്ടായി മുൻപോട്ട് പോകാൻ നിർദേശിച്ചെന്നും,  നേതാക്കൾ തമ്മിൽ കൂടുതൽ ആശയവിനിമയം ഉണ്ടാകണമെന്നും ഹൈക്കമാൻഡ് മുന്നോട്ടുവച്ചുവെന്ന് അദേഹം വ്യക്തമാക്കി.

കേരളത്തിലെ ജനങ്ങളെ വിഭജിക്കാനുള്ള പരാമർശമാണ് പ്രധാനമന്ത്രി നടത്തിയതെന്ന് കെ സി വേണുഗോപാൽ വിമർശിച്ചു. കേരള ജനത പരാമർശത്തെ തള്ളിക്കളയുമെന്നും അദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് വൻപ്രതീക്ഷയായിരുന്നു  കേരളത്തിന്. പ്രഖ്യാപിച്ച സ്റ്റേഷനുകൾ ഫ്ലാഗ് ഓഫ് ചെയ്യാനാണ് പ്രധാനമന്ത്രി വന്നത്. എന്നാൽ‌ പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ ഒന്നുമുണ്ടായില്ലെന്ന് കെ സി വേണു​ഗോപാൽ പറഞ്ഞു.

ക്രൈസ്തവർക്കെതിരായ ആക്രമണം എന്ന് നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ വന്നുപറയണമെന്ന് കെ സി വേണു​ഗോപാൽ ആവശ്യപ്പെട്ടു. കണ്ണൂരിൽ പാർട്ടിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് എല്ലാവരും കാണുന്നുണ്ടെന്ന് കെ സി വേണു​ഗോപാൽ ഫണ്ട് തിരിമറി വെളിപ്പെടുത്തലിൽ പ്രതികരിച്ചു. യഥാർത്ഥ കമ്മ്യൂണിസ്റ്റുകൾക്ക് ഉൾക്കൊള്ളാവുന്ന ഭരണമല്ല നിലവിൽ സംസ്ഥാനത്ത് നടക്കുന്നത്.

Related Articles

Back to top button