കോൺഗ്രസ് രാഹുലിനെ സംരക്ഷിക്കുന്നത് തുടരുകയാണ്, രാഹുൽ  എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന് ബിജെപി

ബലാത്സംഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന് ബിജെപി. കോൺഗ്രസ് രാഹുലിനോട് ഇക്കാര്യം ആവശ്യപ്പെടണമെന്ന് പികെ കൃഷ്ണ ദാസ് അഭിപ്രായപ്പെട്ടു. കോൺഗ്രസ് രാഹുലിനെ സംരക്ഷിക്കുന്നത് തുടരുകയാണെന്നും കൃഷ്ണദാസ് മാധ്യമങ്ങളോട്  പ്രതികരിച്ചു.

ആദ്യ രണ്ട് കേസുകളിലും മുൻകൂർജാമ്യം ലഭിച്ച രാഹുൽ മൂന്നാമത്തെ ബലാത്സം​ഗ കേസിലാണ് അറസ്റ്റിലായത്. ഇന്നലെ അർദ്ധരാത്രി 12.30നാണ് രാ​ഹുലിനെ പാലക്കാട്ടെ ഹോട്ടലിൽ നിന്ന് പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്. പത്തനംതിട്ട എ ആർ ക്യാംപിലെത്തിച്ചു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ബലാത്സംഗവും,  ഗര്‍ഭച്ഛിദ്രവും സാമ്പത്തിക ചൂഷണവുമുള്‍പ്പെടെ ഗുരുതര പരാതികളാണ് രാഹുലിനെതിരെ പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്. പത്തനംതിട്ട ക്യാംപിൽ രാഹുലിനെ ചോദ്യം ചെയ്തു. ഉടൻ തിരുവല്ല മജിസ്ട്രേറ്റ് മുന്നിൽ ഹാജരാക്കും.  സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് കേസ് മുന്നോട്ട് പോയത്. ലോക്കൽ പോലീസിലേക്ക് ഒരു വിവരവും എത്തിയിരുന്നില്ല.  തെളിവുകളെല്ലാം ശേഖരിച്ചാണ് പോലീസ് മുന്നോട്ട് പോയത്.

Related Articles

Back to top button