വിദ്യാത്ഥികൾ തമ്മിലുണ്ടായ സംഘർഷം…വിദ്യാർത്ഥികളുടെ മൊഴി പുറത്ത്…
കോഴിക്കോട് താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാത്ഥികൾ തമ്മിലുണ്ടായ സംഘർഷം പ്രതികാരം മൂലമാണെന്ന് മൊഴി. ട്യൂഷൻ സെന്ററിൽ ‘ഫെയർവെൽ പാർട്ടി’ക്കിടെ കൂകി വിളിച്ചതിന് പ്രതികാരം ചെയ്യാൻ ആണ് എം ജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ ഒന്നിച്ചത്. ഞായറാഴ്ചയായിരുന്നു പാർട്ടി നടന്നത്. പാർട്ടിയിൽ എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ കപ്പിൾ ഡാൻസ് കളിച്ചു. ഡാൻസ് കളിക്കുന്നതിനിടെ മൊബൈലിൽ വെച്ച പാട്ട് നിന്നതിനെ തുടർന്ന് താമരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ കൂകി വിളിക്കുകയും, ഇതിന് പ്രതികാരം വീട്ടാനാണ് സംഘർഷം ഉണ്ടാക്കിയതെന്നും കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികൾ മൊഴി നൽകി.