കോസ്റ്റൽ പൊലീസിനായുള്ള ബെർത്ത് നിർമ്മാണം നടക്കുന്നതിനിടെ കോൺക്രീറ്റ് പാളി തകർന്ന് വീണു….

തിരുവനന്തപുരം: വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തോടനുബന്ധിച്ച ബെർത്തിൻ്റെ മധ്യഭാഗത്തെ കോൺക്രീറ്റ് തകർന്ന് വീണു. കാലപഴക്കത്താൽ കോൺക്രീറ്റ് തകർന്നാണ് വൻ ഗർത്തം രൂപപ്പെട്ടത്. കോസ്ററൽ പൊലീസിനായി നിർമിക്കുന്ന ബെർത്തിൻ്റെ നിർമ്മാണം നടക്കുന്നതിനിടെയാണ് സമീപത്തെ പഴയ ബെർത്തിൽ കുഴി രൂപപ്പെട്ടത്. ബെർത്തിന് അടിവശത്ത് കടലാണ്. ഏകദേശം രണ്ടാൾ താഴ്‌ചയിൽ കുഴി രൂപപ്പെട്ടത് മത്സ്യത്തൊഴിലാളികൾക്കും ഭീഷണിയാണ്.

മത്സ്യബന്ധന തുറമുഖത്തോടനുബന്ധിച്ച് പണിത ലേലപ്പുര, ബോട്ട് ഷെഡ് ഇവയോട് ചേർന്ന് കടലിലേക്ക് നീണ്ടു നിൽക്കുന്ന ബെർത്തിലാണ് കുഴി രൂപപ്പെട്ടിരിക്കുന്നത്.തീരദേശ പൊലീസിൻ്റെ ബോട്ട് നിർത്താനുള്ള പുതിയ ബെർത്തു നിർമാണത്തിനായി ക്രെയിൻ എത്തിച്ച് പഴയ ബെർത്തിൽ കയറിയപ്പോഴാണ് ബെർത്ത് തകർന്നതെന്ന് അധികൃതർ പറഞ്ഞു.

Related Articles

Back to top button