ഇനി ‘സൊമാറ്റോ’ അല്ല.. പേരുമാറ്റാൻ കമ്പനി.. പുതിയ പേര് എന്തെന്നോ?….
പുത്തൻ മാറ്റവുമായി സൊമാറ്റോ കമ്പനി. കമ്പനിയുടെ പേര് ‘സൊമാറ്റോ ലിമിറ്റഡ്’ എന്നതിൽ നിന്ന് ‘എറ്റേണൽ ലിമിറ്റഡ്’ ആയി മാറ്റാൻ അംഗീകാരം നൽകി കമ്പനി ഡയറക്ടർ ബോർഡ്. സൊമാറ്റോ സിസിഇഒ ദീപീന്ദർ ഗോയൽ ഓഹരി ഉടമകൾക്ക് അയച്ച കത്തിലാണ് പേര് മാറ്റാൻ അംഗീകാരം ലഭിച്ചതായി അറിയിച്ചത്. ആപ്പിന്റെ പേര് സൊമാറ്റോ എന്ന് തന്നെ തുടരും, എന്നാൽ സ്റ്റോക്ക് ടിക്കർ സൊമാറ്റോയിൽ നിന്ന് എറ്റേണലിലേക്ക് മാറും. പുതിയ ലോഗോയും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.സൊമാറ്റോ, ബ്ലിങ്കിറ്റ്, ഡിസ്ട്രിക്റ്റ്, ഹൈപ്പർപ്യൂർ എന്നീ നാല് പ്രധാന ആപ്പുകളും ഇനി എറ്റേണലിൽ ഉൾപ്പെടും.