കോളേജ് പ്രിൻസിപ്പലിനെ നടുറോഡിലിട്ട് മർദ്ദിച്ചു…പോലീസ് കേസെടുത്തു..
CPM കിളിമാനൂർ ഏര്യാ കമ്മിറ്റി അംഗവും കുന്നുമ്മേൽ സ്വദേശിയുമായ RK ബൈജുവാണ് മർദ്ദിച്ചത്.കുന്നിക്കോട് മന്നം മെമ്മോറിയൽ ബിഎഡ് കോളെജ് പ്രിൻസിപ്പൽ കിളിമാനൂർ സ്വദേശി സുനിൽകുമാറിൻ്റെ പരാതിയിലാണ് വിവിധ വകുപ്പുകൾ ചുമത്തി കിളിമാനൂർ പോലീസ് കേസെടുത്തത്
കഴിഞ്ഞ ദിവസം വൈകുന്നേരം 6.45 ന് കോളേജിൽ നിന്നും സുനിൽകുമാർ വീട്ടിലേക്ക് വരുന്ന വഴിയിൽ ഏര്യാ കമ്മിറ്റി ഓഫീസിന് സമീപം വച്ച് വഴിയിൽ തടഞ്ഞു നിർത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മർദ്ദിക്കാൻ ശ്രമിച്ചത്.കുതറി മാറി ഓടിയ സുനിൽ കുമാറിൻ്റെ പിന്നിലൂടെ എത്തിയ പ്രതി വീണ്ടും അക്രമിക്കുകയും തറയിൽ തലയിടിച്ച് വീണ് പരുക്കേൽക്കുകയുമായിരുന്നു.
സുനിൽകുമാർ ഈ സമയം അതുവഴി വന്ന ഓട്ടോയിൽ കയറി പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിക്കുകയായിരുന്നു.
ഒരു മാസം മുമ്പും പ്രതി സമാന രീതിയിൽ സ്കൂൾ പ്രഥമ അദ്ധ്യാപകനെ വഴിയിൽ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനും പോലീസ് കേസെടുത്തിരുന്നു.
സ്വഭാവ ദൂഷ്യത്തിന് പാർട്ടിയിൽ നിന്നും വർഷങ്ങൾക്ക് മുമ്പ് സംഘടനാ നടപടിക്ക്, വിധേയനായിട്ടുള്ള ആളാണ് പ്രതിയ്ക്ക് ഉന്നത രാഷ്ടീനേതാക്കളുമായിട്ടുള്ള ബന്ധവും ഭരണസ്വാധീനവും ഉപയോഗപ്പെടുത്തി ആളുകളെ ഭീഷണിപ്പെടുത്താറുള്ളതായി ആരോപണവും ഉണ്ട്.പ്രതിയുടെ ക്രിമിനൽ സ്വഭാവം കിളിമാനൂരിലെ CPM പാർട്ടിയ്ക്ക് തലവേദനയായി മാറിയിട്ടുണ്ട്.