താൽക്കാലിക വി സി നിയമനത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി…ഗവര്‍ണര്‍ക്ക് കത്തയച്ചു…
തിരുവനന്തപുരം: താൽക്കാലിക വി സി നിയമനത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ക്ക് കത്തയച്ചു. നിയമനം നടത്തിയത് സര്‍വകലാശാല ചട്ടം അനുസരിച്ചല്ലെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. നിയമനം സുപ്രീംകോടതി വിധിയുടെ ലംഘനമെന്നും കത്തില്‍ സൂചിപ്പിക്കുന്നു.
സുപ്രീംകോടതി വിധിയുടെ അന്തസത്തക്ക് എതിരായ നടപടിയാണ് ഗവർണറുടേത്. ചാന്‍സലര്‍ സര്‍ക്കാറുമായി യോജിച്ച് തീരുമാനമെടുക്കണമെന്നാണ് സുപ്രീംകോടതി വിധി. ഗവര്‍ണര്‍ നിയമിച്ച വിസിമാര്‍ സര്‍ക്കാര്‍ പാനലില്‍ ഇല്ലാത്തവരാണെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കെടിയു, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താൽക്കാലിക വി സി നിയമനത്തില്‍ ഗവര്‍ണര്‍ക്ക് കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ നിന്നും തിരിച്ചടി നേരിട്ടിരുന്നു.