ബലാത്സംഗ കേസ്….വേടന്‍ നൽകിയ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിച്ചില്ല…കാരണം…

കൊച്ചി: യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത ബലാത്സംഗ കേസിൽ റാപ്പര്‍ വേടൻ നൽകിയ മുൻകൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിച്ചില്ല. സ്വഭാവിക നടപടിയായി മുൻകൂര്‍ ജാമ്യാപേക്ഷ ഫയലിൽ സ്വീകരിച്ച കോടതി സംസ്ഥാന സര്‍ക്കാരിന്‍റെ വിശദീകരണം തേടി. ഹൈക്കോടതിയിലാണ് വേടൻ മുൻകൂര്‍ ജാമ്യാപേക്ഷ നൽകിയത്.

ഇന്നുതന്നെ ഹർജി പരിഗണിക്കണമെന്ന് വേടൻ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി പരിഗണിച്ചില്ല. കേസിൽ തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ഇൻഫോപാർക്ക് എസ്എച്ച്ഒയ്ക്കാണ് നിലവിലെ ചുമതല. രഹസ്യ മൊഴി പകർപ്പ് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കും. ഇതിന് ശേഷമായിരിക്കും കേസിൽ വേടനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുക.

Related Articles

Back to top button