കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്…വിധി…

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ആദിശേഖറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ വിധി പറയുന്നത് അടുത്തമാസം ആറാം തീയതിയിലേക്ക് മാറ്റി. വഞ്ചിയൂർ അഡീഷണൽ സെഷൻസ് കോടതി ആറിന്റേതാണ് നടപടി. പൂവച്ചൽ സ്വദേശിയും കുട്ടിയുടെ ബന്ധവുമായ പ്രിയരഞ്ജൻ ആണ് കേസിലെ പ്രതി.

പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന്റെ മതിലിൽ പ്രിയരഞ്ജൻ മൂത്രമൊഴിച്ചതിനെ ആദിശേഖർ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രോസിക്യൂഷൻ കേസ്. 2023 ഓഗസ്റ്റ് 30നായിരുന്നു ക്രൂര കൊലപാതകം. ക്ഷേത്രത്തിന് സമീപം കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പിന്നാലെ കാറിൽ എത്തിയാണ് ഇടിച്ചു കൊലപ്പെടുത്തിയത്. പ്രതിക്ക് പരമാവധി ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് കുട്ടിയുടെ പിതാവ് അരുൺകുമാർ പറഞ്ഞു.

Related Articles

Back to top button