ദിയയുടെ കടയിലെ ജീവനക്കാരികളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്ന കേസ്…ക്രൈം ബ്രാഞ്ച് പറയുന്നത്…
തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്റെ മകള്‍ ദിയയുടെ കടയിലെ ജീവനക്കാരികളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്ന കേസിൽ തെളിവുകള്‍ ഇതേവരെ ലഭിച്ചിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച്. പരാതിക്കാരികളായ മൂന്നു സ്ത്രീകളെയും കണ്ട് വിശദമായി മൊഴിയെടുക്കാൻ കഴിഞ്ഞിട്ടില്ല. നിലവിൽ ശേഖരിച്ച തെളിവുകളിൽ നിന്നും പരാതി സ്ഥിരികരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു.