അതിജീവിതയെ അപമാനിച്ചെന്ന കേസ്….രാഹുൽ ഈശ്വർ വീണ്ടും കോടതിയിൽ…

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പരാതി നൽകിയ അതിജീവിതയെ അപമാനിച്ച കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ ഈശ്വർ ജാമ്യത്തിനായി വീണ്ടും കോടതിയെ സമീപിച്ചു. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. നേരത്തേ മജിസ്ട്രേറ്റ് കോടതി രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ജില്ലാ കോടതിയിൽ നൽകിയ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും. കേസിൽ അഞ്ചാം പ്രതിയാണ് രാഹുൽ ഈശ്വർ.



