കാർ നിയന്ത്രണം വിട്ട് വൈദ്യുതിതൂണിലിടിച്ച് അപകടം…എഞ്ചിനീയറിം​ഗ് വിദ്യാർത്ഥി മരിച്ചു

കൊല്ലം: കൊല്ലം പാരിപ്പള്ളിയിൽ പൂതക്കുളം പഞ്ചായത്ത് ഓഫീസിനു സമീപം നടന്ന വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം . പാരിപ്പള്ളി യുകെഎഫ് എഞ്ചിനിയറിങ് കോളേജിലെ വിദ്യാർത്ഥിയായ ഹേമന്ത് ആണ് മരിച്ചത്. ഇന്നലെ രാത്രി ഹേമന്തും സുഹൃത്തുക്കളും സഞ്ചരിച്ച കാർ വൈദ്യുതി തൂണിലും മരത്തിലും മതിലിലും ഇടിക്കുകയായിരുന്നു. വാഹനത്തിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. നാട്ടുകാർ ചേർന്ന് കാറിലുണ്ടായിരുന്നവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹേമന്തിനെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. 3 പേർ പരിക്കുകളോടെ ചികിത്സയിലാണ്.

Related Articles

Back to top button