കാര്‍ നിയന്ത്രണംവിട്ട് ലോറിക്കു പിന്നില്‍ ഇടിച്ചു…2 പേര്‍ക്ക് ദാരുണാന്ത്യം
ദേശീയപാത തലപ്പാറയില്‍ നിര്‍ത്തിയിട്ട ലോറിക്കു പിന്നില്‍ കാറിടിച്ച് രണ്ടുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. തിരൂര്‍ വൈലത്തൂര്‍ സ്വദേശി ഉസ്മാന്‍ (24), വള്ളിക്കുന്ന് സ്വദേശി ഷാഹുല്‍ ഹമീദ് (23) എന്നിവരാണ് മരിച്ചത്. വേങ്ങര സ്വദേശി ഫഹദ് (24), താനൂര്‍ പുത്തന്‍തെരു സ്വദേശി അബ്ബാസ് (24), താനുര്‍ സ്വദേശി സര്‍ജാസ് (24), എന്നിവര്‍ക്കാണ് പരിക്കേറ്റത്. തലപ്പാറ വലിയപറമ്പില്‍ വെള്ളിയാഴ്ച രാത്രി 9.15ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.