ചാലക്കുടിയിൽ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന കാറിന് തീപിടിച്ചു…

ചാലക്കുടി സൗത്ത് ജങ്ഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന കാറിന് തീപിടിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിയോടെയായിരുന്നു സംഭവം.കുറ്റിക്കാട് സ്വദേശികളുടേതാണ് കാര്‍. കാര്‍ സര്‍വ്വീസ് റോഡരികില്‍ പാര്‍ക്ക് ചെയ്ത് സാധനങ്ങള്‍ വാങ്ങാനായി പോയ സയമത്താണ് തീപിടുത്തമുണ്ടായത്.

കാറില്‍ നിന്നും പുക ഉയരുകയും പെട്ടന്ന് തീപടരുകയും ചെയ്തു. ഫയര്‍ഫോഴ്സെത്തിയാണ് തീയണച്ചത്. തീപിടുത്തത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Related Articles

Back to top button