ഉംറ കഴിഞ്ഞ് മടങ്ങിയവരുടെ കാര്‍ അപകടത്തില്‍പ്പെട്ടു….എട്ട് പേര്‍ക്ക്…
ഉംറ കഴിഞ്ഞ് മടങ്ങിയ ആളെ വിമാനത്താവളത്തില്‍ സ്വീകരിച്ച് മടങ്ങിയ കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് എട്ട് പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് രാമനാട്ടുകരയിലാണ് നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസ്സിന് പിറകില്‍ കാറിടിച്ച് അപകടമുണ്ടായത്. പരിക്കേറ്റവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു.
കാക്കൂര്‍ കാവടിക്കല്‍ സ്വദേശികളായ സൈനബ(55), ജമീല(50), നജ ഫാത്തിമ(21), ലാമിയ(18), നൈദ(4), അമീര്‍(5), റവാഹ്(8), സിനാന്‍(20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ഉംറ കഴിഞ്ഞെത്തിയ ബന്ധുവിനെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും കൂട്ടിക്കൊണ്ടുവരാന്‍ എത്തിയതായിരുന്നു എല്ലാവരും. റോഡരികില്‍ നിര്‍ത്തിയിട്ട ബസ്സ്, കാര്‍ ഡ്രൈവര്‍ കാണാതിരുന്നതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് ലഭിക്കുന്ന വിവരം.