വാളയാർ ദേശീയപാതയിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ട് പേർക്ക്…

വടക്കഞ്ചേരി വാളയാർ ദേശീയപാതയിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്.പരിക്കേറ്റവരെപാലക്കാട് ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു . രാവിലെയായിരുന്നു അപകടം .വടക്കഞ്ചേരി ചീരക്കുഴി സ്വദേശി അഷറഫ് , പാലക്കുഴി സ്വദേശി ജോമോൻ എന്നവർക്കാണ് പരിക്കേറ്റത്. വടക്കഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്നു കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് പാലക്കാട് നിശയിലേക്ക് പോകുകയായിരുന്നു റോഡിലേക്ക് മറിയുകയായിരുന്നു. ഈ സമയത്ത് റോഡിൽ വാഹനങ്ങൾ ഒന്നും ഉണ്ടാകാതിരുന്നത് വലിയ അപകടം ഒഴിവാക്കി. അപകടം കണ്ട് ഓടി കൂടിയ നാട്ടുകാർ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Related Articles

Back to top button