ഉപതിരഞ്ഞെടുപ്പിനു ശേഷമുള്ള ആദ്യ മന്ത്രിസഭാ യോ​ഗം….ഹൈക്കോടതിയിലെ കേന്ദ്ര നിലപാട് …

ഉപതെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന്. ഇന്നത്തെ യോ​ഗത്തിൽ ചർച്ച ചെയ്യപ്പെടാൻ സാധ്യതയുള്ള ഒരു പ്രധാന വിഷയം, വയനാട് ചൂരൽമല ദുരന്തത്തിൽ കേരളത്തോടുള്ള കേന്ദ്രസർക്കാരി​ന്റെ അവഗണനയായിരിക്കും. ഈ വിഷയവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി അടുത്ത ദിവസങ്ങളിൽ പരി​ഗണിക്കാനിരിക്കുന്ന സാഹചര്യത്തിൽ, ഹൈക്കോടതിയിലെ കേന്ദ്ര നിലപാട് എന്താണെന്ന് അറിഞ്ഞശേഷം അനുകൂലമല്ലെങ്കിൽ, നിയമ നടപടികളിലേക്ക് കടക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളും മന്ത്രിസഭാ യോഗത്തിൽ ചർച്ചയ്തേക്കും.

Related Articles

Back to top button